കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ. കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റിലെ ജീവനക്കാരൻ അജീഷിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാക്കനാട്ടെ മറ്റൊരു ഫ്ളാറ്റിൽ വച്ച് അജീഷും ഓൺലൈൻ ഭക്ഷണ വിതരണക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. അകത്ത് കടക്കാൻ അനുവദിച്ചില്ലെന്നായിരുന്നു വാദം. അന്നുതന്നെ ഭക്ഷണ വിതരണക്കാർ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് അജീഷിനെ സുരക്ഷാ ഏജൻസി എടച്ചിറയിലെ ഫ്ളാറ്റിലേക്ക് മാറ്റി. ഇവിടെ അന്വേഷിച്ചെത്തിയാണ് ആക്രമണം നടത്തിയത്.