കൊച്ചി: ബഹറൈനിൽ നിന്നും പോയ ചാർട്ടേർഡ് വിമാനത്തിൽ തൃശൂർ സ്വദേശിനി യുവതിയിൽ നിന്നും സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽനിന്നും നെടുമ്പാശേരി വിമാനത്തിലെത്തിയ യുവതിയിൽ നിന്ന് 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കൂടുതല്‍ സ്വര്‍ണ്ണം നേരത്തെയും കടത്തിയിരുന്നോ എന്ന കാര്യത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്നു വരുന്നു. ഈ വര്‍ഷം നിരവധി തവണ ഇവര്‍ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന. കൊവിഡ് പശ്ചാത്തലത്തിലും വിമാനത്താവങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. നേരത്തെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സമാനമായ രീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി