ഖണ്ടാല: ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം അഥിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഇന്ന്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോട് കൂടിയാണ് വിവാഹം. അഥിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹം. വൈകിട്ട് നാല് മണിക്കാണ് മുഹൂർത്തം.
വൈകിട്ട് 6.30 നു കുടുംബത്തോടൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് സുനിൽ ഷെട്ടി നേരത്തെ അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. സിനിമാ മേഖലയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്കായി അദ്ദേഹം ഒരു പാർട്ടിയും സംഘടിപ്പിച്ചിട്ടുണ്ട്.
രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ ഒരു പരസ്യ ക്യാമ്പെയിനിലും ഇരുവരും പങ്കെടുത്തിരുന്നു.