യുഎഇ: യു.എ.ഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊതുവെ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്കൻ ഭാഗങ്ങളിൽ പകൽ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസുമാണ് താപനില. രണ്ട് എമിറേറ്റുകളിലും താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.