ന്യൂഡൽഹി: രാജ്യത്ത് സിസേറിയനുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇവ നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം സർവേയും ബോധവൽക്കരണ ക്യാമ്പെയിനും ആരംഭിച്ചു.
ഓരോ സംസ്ഥാനത്തെയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം, സിസേറിയനാണെങ്കിൽ അതിനുള്ള കാരണം, സിസേറിയന് ശേഷമുള്ള അമ്മയുടെ ആരോഗ്യം തുടങ്ങിയ വിവരങ്ങളാണ് കേന്ദ്രം തേടുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ സിസേറിയൻ ആവശ്യമില്ലെന്ന ബോധവൽക്കരണം നടത്താനും ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.