പൂക്കോം: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ.പി.ഹാഷിമിനെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചു. അണിയാരം വലിയാണ്ടി പീടികയിലാണ് ആക്രമണം നടന്നത്. കാലിന് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ വിവാഹ വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ചൊക്ലി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഞായറാഴ്ച പന്ന്യന്നൂരിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.