മെക്സിക്കോ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബ്രെഡ് ലൈൻ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടി മെക്സിക്കോ സർവകലാശാലയിലെ വിദ്യാർത്ഥികൾ. പുതുതായി ബേക്ക് ചെയ്തെടുത്ത ബ്രെഡ് ലോവ്സ് ഉപയോഗിച്ചാണ് ഈ ബ്രെഡ്ലൈന് തയാറാക്കിയിരിക്കുന്നത്. ഏകദേശം 2.8 മൈൽ (4.8 KM) നീളമുള്ള ബ്രെഡ് ലൈനാണ് നിർമ്മിച്ചത്.
ജനുവരി 6ന് മൂന്ന് രാജാക്കൻമാരുടെ തിരുനാളിനോടനുബന്ധിച്ചാണ് വിദ്യാർത്ഥികൾ ഈ ബ്രെഡ് ലൈൻ നിർമ്മിച്ചത്. ഇതിനായി 14,360 ലോവ്സാണ് വിദ്യാർഥികൾ സമാഹരിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കുന്നതിൻ്റെയും ബ്രെഡ് ലൈൻ തയ്യാറാക്കുന്ന വീഡിയോകൾ സർവകലാശാല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.