രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 137 റൺസിന് ഓൾ ഔട്ടായി. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ മത്സരം ജയിച്ചു. സൂര്യകുമാര്‍ യാദവാണ് മികവ് പുലർത്തിയത്.
സൂര്യകുമാർ 51 പന്തിൽ 112 റൺസ് നേടി. രാജ്കോട്ടിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ചുറി കൂടിയായിരുന്നു ഇത്. സെഞ്ച്വറിയോടെ നിരവധി റെക്കോർഡുകളും സൂര്യകുമാർ സൃഷ്ടിച്ചു.
നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ടി20യിൽ ഏറ്റവും വേഗത്തിൽ 1500 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി സൂര്യകുമാർ മാറി. 843 പന്തുകളില്‍ നിന്നാണ് ഈ നേട്ടം. സൂര്യകുമാർ 43 ഇന്നിങ്സുകളിൽ നിന്നാണ് ടി20യിൽ 1500 റൺസ് തികച്ചത്.