രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിർത്തി.
ശ്രീലങ്കൻ ടീമിൽ മാറ്റമുണ്ട്. ഭാനുക രാജപക്സെയ്ക്ക് പകരം അവിഷ്ക ഫെർണാണ്ടോ ഇടം നേടി. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ശ്രീലങ്കയും ജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര നേടും.