വിജയുടെ വരാനിരിക്കുന്ന ചിത്രമായ വാരിശ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾ. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണൽ മെറ്റീരിയലുകൾക്കും അപ്ഡേറ്റുകൾക്കും വലിയ പ്രേക്ഷകരുണ്ട്. ഏതാനും ദിവസം മുമ്പാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിൽ രക്തദാന ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന വിജയ്യുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം,ജാതി – മതം വ്യത്യാസം ഒന്നും ഇല്ലാത്തത് നമ്മുടെ രക്തത്തിന് മാത്രമാണെന്ന് വിജയ് പറയുന്നു. രക്തം ദാനം ചെയ്യാൻ വരുന്നവരോട് ജാതി, മതം, ജാതകം എന്നിവ ചോദിക്കില്ലലോ. നമ്മൾ മനുഷ്യരാണ് ഇതെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയതെന്നും വിജയ് പറഞ്ഞു.
“നമ്മുടെ രക്തത്തിന് മാത്രമാണ്, ധനികനും ദരിദ്രനും എന്ന വ്യത്യാസം, ആണും പെണ്ണും എന്ന വ്യത്യാസം, ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും എന്ന വ്യത്യാസം ഇല്ലാത്തത്. ഇവയെക്കാളുപരി, രക്തത്തിന് നിങ്ങൾ ഏത് മതത്തിൽ പെടുന്നു എന്ന വ്യത്യാസവുമില്ല. ബ്ലഡ് ഗ്രൂപ്പുകൾ ഒരുപോലെയായാൽ മതിയാകും. രക്തം ദാനം ചെയ്യാൻ വരുന്നവരോട് ജാതി, മതം, ജാതകം എന്നിവ ചോദിക്കില്ലലോ. ഈ കാര്യങ്ങളെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയത്. മനുഷ്യരാണ്. നമ്മുടെ രക്തത്തിൽ നിന്ന് ഈ നല്ല ഗുണമെങ്കിലും നാം പഠിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്.” , വിജയ് പറഞ്ഞു.