കണ്ണൂർ: കണ്ണൂർ വി.സി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. വി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അനിരുദ്ധ് സംഗനെരിയയാണ് കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തയച്ചത്.
മറുപടി നൽകാൻ നാലാഴ്ചത്തെ സാവകാശമാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരും ഇതുവരെ മറുപടി നൽകിയിട്ടില്ല. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജിക്കാർ.