ബ്രിട്ടൻ: ആഗോള ഫാഷൻ മേഖലക്ക് നികത്താനാവാത്ത നഷ്ടമായി വിവിയൻ വെസ്റ്റ്ഹുഡിന്റെ വിയോഗം. ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വിവിയൻ ഇസബെൽ സ്വയർ (81) അന്തരിച്ചു. സൗത്ത് ലണ്ടനിലെ ക്ലാഫാമിലെ വീട്ടിലായിരുന്നു അവരുടെ അവസാന നിമിഷങ്ങൾ.
മഹത്തായ ഒരു ജീവിതം നയിച്ചതിനൊപ്പം അവർ ലോകത്തിന്റെ മാറ്റത്തിനായി പ്രവർത്തിച്ചു. കഴിഞ്ഞ 60 വര്‍ഷത്തില്‍ അവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും അതിനിയും തുടരുമെന്ന അടിക്കുറിപ്പോടെയാണ് കുടുംബത്തിലെ ഒരു പ്രതിനിധി മരണവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.