അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേവിക എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തൻ്റെ രണ്ടാംവരവിനു തിരിതെളിക്കുകയാണ് അമല പോൾ. വിവേക് സംവിധാനം ചെയ്ത ‘ടീച്ചർ’ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് ചിത്രം നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹക്കീം ഷാ, മഞ്ജു പിള്ള, ചെമ്പൻ വിനോദ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദേവിക എന്ന അദ്ധ്യാപികയിലൂടെയും അവരുടെ പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന കഥ പ്രേക്ഷകർക്ക് ഒരു പുതിയ പാഠം നൽകുന്നു.
നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വിടിവി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ പി വി ഷാജി കുമാർ, വിവേക് എന്നിവരുടേതാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്താണ്.