ഫിലിംഫെയർ ഒടിടി അവാര്‍ഡില്‍ അഭിഷേക് ബച്ചൻ, തപ്സി പന്നു എന്നിവർക്ക് പുരസ്കാരം. സീരീസ്, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒടിടി ലോകത്തെ ഏറ്റവും മികച്ച സൃഷ്ടികളെ ആദരിക്കുന്ന ഒരു അവാർഡാണിത്. വെബ് സീരീസുകളായ തബ്ബാറും റോക്കറ്റ് ബോയ്സും ആണ് ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത്.
‘ദസ്വി’, ‘ലൂപ് ലാപേട്ട’ എന്നീ വെബ് ചിത്രങ്ങളിലെ പ്രകടനത്തിന് അഭിഷേക് ബച്ചനും തപ്സി പന്നുവും യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരം നേടി. ഥാറിലെ അഭിനയത്തിന് അനിൽ കപൂറിന് മികച്ച സഹനടനുള്ള പുരസ്കാരവും ആരണ്യകിലെ അഭിനയത്തിന് രവീണ ടണ്ടന് മികച്ച നടിക്കുള്ള (വെബ് സീരീസ്) പുരസ്കാരവും ലഭിച്ചു. മികച്ച ചിത്രം (വെബ് ഒറിജിനൽ) ദസ്വി, മികച്ച വെബ് സീരീസ് റോക്കറ്റ് ബോയ്സ്.