തിരുവനന്തപുരം: ദേശീയ കര്‍ഷക ദിനാഘോഷം തിരുവനന്തപുരം ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് നോളെജ് ലൈനിന്റെയും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) ഫെഡറേഷന് ഓഫ് ഇന്‍ഡിജിനസ് അപ്പികള്ച്ചറിസ്റ്റ്സ് (ഫിയ) മിത്രനികേതന് കൃഷി വിജ്ഞാനകേന്ദ്രം, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്), കേരള ടൂറിസം ഡെവലപ്പ്മെന്റ് അസ്സോസിയേഷന് (കെ.റ്റി.ഡി.എ) എന്നിവയുടെ സഹകരണത്തോടെയാണ് കര്‍ഷക ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
കര്‍ഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ശ്രീ. തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ടറി പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ നിർവഹിച്ചു. കര്‍ഷകരെ ആദരിക്കലും സെമിനാര്‍ ഉദ്ഘാടനവും ശ്രീ ഐ.ബി.സതീഷ് എം.എല്‍.എ. നിര്‍വ്വഹിച്ചു. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ശ്രീ.എസ്.എന്‍.രഘു ചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) ജനറല്‍ സെക്രട്ടറി ഡോ.സി.സുരേഷ് കുമാര്‍, ഫെഡറേഷന് ഓഫ് ഇന്‍ഡിജിനസ് അപ്പികള്ച്ചറിസ്റ്റ്സ് (ഫിയ) സെക്രട്ടറി ജനറല്‍ ഡോ.സ്റ്റീഫന്‍ ദേവനേശന്‍, കേരള ടൂറിസം ഡെവലപ്പ്മെന്റ് അസ്സോസിയേഷന് (കെ.റ്റി.ഡി.എ) സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്) മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
കര്‍ഷക ദിനാഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക ഉല്പന്ന വിപണന മേളയും നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സെമിനാറുകളും നടന്നു. “ഓരോ വീട്ടിലും ഒരു തേനീച്ച കൂട്” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്റ്റീഫന്‍ ദേവനേശനും “മീന്‍ വളര്‍ത്തലിന്റെ സാധ്യതകള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.പ്രശാന്ത് കെ.ജി.യും പ്രഭാഷണം നടത്തി.