കൊച്ചി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിക്കും. 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് വിഷ്ണുവിനെ മുംബൈ വാങ്ങിയത്. 2022ൽ ഹൈദരാബാദ് താരമായിരുന്നു വിഷ്ണു.
അതേസമയം മലയാളി താരങ്ങളായ രോഹൻ എസ് കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, കെ.എം ആസിഫ്, സ്പിന്നർ എസ് മിഥുൻ എന്നിവരെ ലേലത്തിൽ ആരും വാങ്ങിയിട്ടില്ല. കിവീസ് ഓൾറൗണ്ടർ ജിമ്മി നീഷാമിനെയും, ശ്രീലങ്കയുടെ ദസുൻ ഷനകയെയും ആരും വാങ്ങിയില്ല.
സൗരഭ് കുമാർ, പ്രിയം ഗാർഗ്, ഹിമ്മത് സിങ്, ചേതൻ എല്‍.ആർ, ശുഭം കജൂരിയ, അൻമോൽപ്രീത് സിങ് എന്നിവർ അൺസോൾഡായി. ഇന്ത്യൻ ഓൾറൗണ്ടർ നിഷാന്ത് സിദ്ദുവിനെ 60 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എൻ. ജഗദീശൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാകും(90 ദശലക്ഷം).