മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്തു. ബാദ്രയിലെ കാർട്ടർ റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചതായാണ് റിപ്പോർട്ട്. 34 വയസായിരുന്നു. നടന്റെ മുൻ മാനേജർ ദിഷ സാലിയൻ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിരുന്നു.
2013 ൽ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്തിന്റെ അരങ്ങേറ്റം. പി കെ, കേദാർനാഥ്, ശൂദ് ദേശി റൊമാൻസ്, എം എസ് ധോണി: ദി അൺടോൾഡ് ജേണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷൻ ഷോയായ ‘കിസ് ദേശ് മേ ഹായ് മേര ദിൽ’ ലൂടെയാണ് സുശാന്ത് തന്റെ കരിയർ ആരംഭിച്ചത്. സീ ടിവി സീരിയൽ പവിത്ര റിഷ്ടയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.