മനാമ : കേരളം നേരിട്ട രണ്ട് പ്രളയ ദുരന്ത സമയത്തും മറ്റു പ്രയാസ ഘട്ടങ്ങളിലും കേരളത്തിന് താങ്ങായും തണലായും നിന്ന പ്രവാസികളെ ശത്രുക്കളായി കണ്ടു ഉപദ്രവിക്കുന്ന നടപടി മുഖ്യ മന്ത്രി അവസാനിപ്പിക്കണം. ജോലി നഷ്ടപെടുന്ന പ്രവ്സികൾക്കു ആറു മാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഈ ദുരന്ത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.ജോലി നഷ്ടപ്പെട്ടു സാമൂഹിക സംഘടനകൾ നൽകുന്ന ഭക്ഷണ കിറ്റിൽ ആശ്രയിച് ജീവിതം മുന്നോട്ട് നീക്കിയ ആളുകൾ ആണ് കടം വാങ്ങിയും മറ്റുള്ളവർ നൽകുന്ന ചെറിയ സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചും ഒരു തരത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് ഉള്ള പണം കണ്ടെത്തി നാട്ടിലേക്ക് വരുന്നത്. അവർ ഇന്നിയും സ്വന്തം ചിലവിൽ കോവിഡ് ടെസ്റ്റ് കൂടി നടത്തണം എന്നത് ദുരിത പേറുന്ന പ്രവാസികൾക്ക് ഉള്ള മുഖ്യമന്ത്രിയുടെ കരുതി കൂട്ടി ഉള്ള ഇരുട്ടടി ആയാണ് മനസിലാകുന്നത്. ഈ ദുരന്ത സമയത്ത് ഒരു ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കുന്ന പണി മുഖ്യ മന്ത്രി നിർത്തണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള സ്റ്റേറ്റ് പ്രസിഡന്റ് അലിഅക്ബർ ഉം ജെനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു
