ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1,350 കോടി രൂപയുടെ മൂല്യമുള്ള അപൂർവ്വ വസ്തുക്കൾ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. 137 കോടി രൂപയുടെ സ്വത്തുക്കളാണ് നേരത്തെ പിടിച്ചെടുത്തിരുന്നത്. നിലവില്‍ യുകെ ജയിലിലാണ് നീരവ് മോദി.ഹോങ്കോംഗിലെ ഒരു ഗോഡൗണിലുണ്ടായിരുന്ന 2,300 കിലോഗ്രാം വരുന്ന അമൂല്യ വസ്തുക്കളാണ് ഹോങ്കോംഗില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇവരുടെ വസ്തു വകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല