മനാമ: കോവിഡ്-19 കാരണം പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന ഒട്ടേറെ പ്രതിസന്ധികൾ കണക്കിലെടുത്ത് വടകര സഹൃദയവേദി, ബഹറിനിൽ നിന്ന് ഒരു ചാർട്ടേഡ് ഫ്ലൈറ്റ് കോഴിക്കോട്ടേക്ക് ചാർട്ട് ചെയ്യുന്നു. ജൂൺ മാസം മൂന്നാമത്തെ ആഴ്ചയിലാണ് ഫ്ലൈറ്റ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളെ, ക്വാറന്റൈൻ അടക്കമുള്ള സർക്കാർ പറഞ്ഞിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആണ് കൊണ്ടുപോവുക. ബഹ്റൈനിൽ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ നേരിടുന്നവർക്കും യാത്രാവിലക്ക് ഉള്ളവർക്കും യാത്രാനുമതി ലഭിക്കുന്നതല്ല.അത്യാവശ്യമായി നാട്ടിൽ പോകേണ്ട ഗർഭിണികൾ,കുട്ടികൾ, അസുഖബാധിതർ, ജോലി നഷ്ടപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിവർക്ക് ആയിരിക്കും മുൻഗണന.
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.