മനാമ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5നു ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ഓൺലൈനായി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പരിസ്ഥിതിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ അർത്ഥവത്തായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഈ വർഷം ജൈവവൈവിധ്യത്തെക്കുറിച്ചു ള്ള പ്രമേയവുമായി ബന്ധപ്പെട്ടു കവിതകൾ , ലേഖനങ്ങൾ , മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സസ്യങ്ങളെ പരിപാലിക്കുന്ന ഫോട്ടോകൾ എന്നിവ അയയ്ക്കാൻ സ്കൂൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.വിദ്യാർത് ഥികളിൽ പാരിസ്ഥിതിക താൽപര്യം ഉത്തേജിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ആവേശകരമായ പ്രതികരണം അതിനു ലഭിച്ചു.
കോവിഡ് 19 ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥികളിൽ നിന്ന് പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്ന അഞ്ഞൂറോളം സൃഷ്ടികൾ ലഭിച്ചുവെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പറഞ്ഞു. “എല്ലാ വർഷവും ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ഗംഭീരമായി ആഘോഷിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം ആ ദിനം ഓൺലൈനായി സംഘടിപ്പിക്കുകയായിരുന്നുവെന്നു അവർ പറഞ്ഞു.
‘കോവിഡ് 19 ന്റെ ആവിർഭാവം അടിവരയിടുന്നത് നാം ജൈവവൈവിധ്യത്തെ നശിപ്പിക്കുമ്പോൾ, മനുഷ്യജീവിതത്തെ പിന്തുണയ്ക്കുന്ന വ്യവസ്ഥയെ നശിപ്പിക്കുന്നുവെന്നതാണ് . മുമ്പൊരിക്കലുമില്ലാത്തവിധം പരിസ്ഥിതിയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അവർക്കറിയാമെന്ന് വിദ്യാർത്ഥികളുടെ സൃഷ്ടികളിൽ നിന്ന് വ്യക്തമായിരുന്നുവെന്നു ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ പറഞ്ഞു.
‘കോവിഡ് 19 ന്റെ ആവിർഭാവം അടിവരയിടുന്നത് നാം ജൈവവൈവിധ്യത്തെ നശിപ്പിക്കുമ്പോൾ, മനുഷ്യജീവിതത്തെ പിന്തുണയ്ക്കുന്ന വ്യവസ്ഥയെ നശിപ്പിക്കുന്നുവെന്നതാണ് . മുമ്പൊരിക്കലുമില്ലാത്തവിധം പരിസ്ഥിതിയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അവർക്കറിയാമെന്ന് വിദ്യാർത്ഥികളുടെ സൃഷ്ടികളിൽ നിന്ന് വ്യക്തമായിരുന്നുവെന്നു ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ പറഞ്ഞു.
“ആഗോള പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനും അവ പരിഹരിക്കുന്നതിനായി വിഭവങ്ങൾ സമാഹരിക്കുന്നതിനും മാനവികതയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ലോക പരിസ്ഥിതി ദിനമെന്നു സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
‘പ്രപഞ്ചത്തിൽ ഇത്രയും മനോഹരവും സജീവവുമായ മറ്റൊരു സ്ഥലമില്ലാത്തതിനാൽ നമ്മുടെ സുന്ദരമായ ഭൂമിയെ സംരക്ഷിക്കാൻ നാം കൈകോർക്കണമെന്നു ആരോഗ്യ-പരിസ്ഥിതി ചുമതല വഹിക്കുന്ന ഇ സി അംഗം അജയകൃഷ്ണൻ .വി പറഞ്ഞു.
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ധാരാളം എൻട്രികൾ ഉണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട മികച്ച രചനകൾ ഇന്ത്യൻ സ്കൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും . മത്സരങ്ങൾക്ക് പുറമെ, സസ്യജന്തുജാലങ്ങളെ പര്യവേക്ഷണം ചെയ്യാൻ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന പ്രക്രിയകളെ കുറിച്ച് അധ്യാപകർ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.