മനാമ: ‘വന്ദേ ഭാരത് മിഷന്’ കീഴിലുള്ള കൊറോണ വൈറസ് പാൻഡെമിക് മൂലം ബഹ്റൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ ജൂൺ 9 നും ജൂൺ 19 നും ഇടയിൽ ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 14 സർവീസുകൾ നടത്തും.
ഇതിനുപുറമെ, ബഹ്റൈനിൽ നിന്ന് ബെംഗളൂരുവിലേക്കും കോഴിക്കോട്ടേക്കും ഇന്ത്യൻ ക്ലബ് ചാർട്ടേഡ് ഫ്ലൈറ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച 4 ചാർട്ടേർഡ് ഫ്ലൈറ്റുകളും സർവീസ് നടത്തിയിട്ടുണ്ട്. 336 യാത്രക്കാരുമായി കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള ഗൾഫ് എയറിന്റെ രണ്ട് വിമാനങ്ങൾ ജൂൺ 5 നും എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ ഇന്നും (ജൂൺ 6) പുറപ്പെട്ടു.