പരിസ്ഥിതി സംരക്ഷണത്തിനായി എം.പി. വീരേന്ദ്രകുമാർ നടത്തിയിട്ടുള്ള ഇടപെടലുകൾ വളരെ മഹത്തരമാണെന്ന് അടൂർ എം.എൽ.എ. ചിറ്റയം ഗോപകുമാർ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏഴംകുളത്ത് സംഘടിപ്പിച്ച വീരേന്ദ്രകുമാർ സ്മൃതി വൃക്ഷത്തൈ നടീൽ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈലൻ്റ് വാലിക്കു വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ജലയുദ്ധങ്ങളെക്കുറിച്ചും ഭൗമ താപനത്തെക്കുറിച്ചും ആമസോൺ മഴക്കാടുകൾ നേരിടുന്ന വിനാശത്തെക്കുറിച്ചും വീരേന്ദ്രകുമാർ ധാരാളം എഴുതുകയും, പ്രസംഗിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.മുൻ പഞ്ചായത്ത് മെമ്പറും ബഹ്റൈൻ ജനതാ കൾച്ചറൽ സെൻ്റർ പ്രസിഡൻ്റുമായ സിയാദ് ഏഴംകുളം, മുൻ പഞ്ചായത്തു പ്രസിഡൻ്റുമാരായ ഇ.എ.റഹീം, പ്രസന്നകുമാർ.അജി ഫിലിപ്പ്, ആർ.രാധാകൃഷ്ണൻ, ബിജു കോട്ടൂർ, സന്തോഷ് .എസ്, ജെ. യാസിൻ ഖാൻ, ആർ. തുളസീധരൻ പിള്ള (ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്), കെ.പി.ഹുസൈൻ, ഷെമീർ ഖാൻ എന്നിവർ പങ്കെടുത്തു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു