ചെന്നൈ: സംഗീത സംവിധായകൻ ആർ.രഘുറാം അന്തരിച്ചു. 38 വയസ്സായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
‘ഒരു കിടയിൻ കരുണൈ മാനു’ എന്ന സിനിമയിലൂടെയാണ് രഘുറാം പ്രശസ്തി നേടിയത്. നിരവധി ഹ്രസ്വചിത്രങ്ങൾക്കും സംഗീത ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.