മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. കൊവിഡ് സാഹചര്യം കാരണം മാറ്റിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെയാണ് റാമിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ഇപ്പോഴിതാ റാം എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.
‘റാം’ ഏകദേശം 50 ശതമാനം പൂർത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. മൊറോക്കോയിലെയും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെയും ഷൂട്ടിംഗ് ഷെഡ്യൂൾ നവംബർ പകുതിയോടെ ആരംഭിക്കും. അടുത്ത വർഷം ജനുവരിയോടെ ‘റാം’ പൂർത്തിയാകും.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമൻ’ ഉടൻ പുറത്തിറങ്ങും. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു.