ന്യൂഡല്‍ഹി: ഗവർണറുടെ ഭീഷണി നേരിടാൻ സി.പി.എം തീരുമാനം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെയാണ് ഗവർണറുടെ വിഷയം ഉയർന്നുവന്നത്.
ധനമന്ത്രിയിൽ തന്റെ പ്രീതി നഷ്ടപ്പെട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ എൻ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബാലഗോപാലിന്റെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കിലും മുഖ്യമന്ത്രി ആവശ്യം നിരാകരിച്ച് മറുപടി നൽകുകയായിരുന്നു. ഇത് വെല്ലുവിളി നിറഞ്ഞ പ്രസംഗമാണെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഡൽഹിയിലാണുള്ളത്. അദ്ദേഹത്തിന്റെ തുടര്‍നീക്കം എന്താകുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.