തേഞ്ഞിപ്പാലം: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ, പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉത്തരവിട്ടു. ഇന്റേണൽ, ലാബ് പരീക്ഷകൾ അടുത്ത മാസം 8 വരെ മാറ്റിവയ്ക്കാൻ അഫിലിയേറ്റഡ് കോളേജുകൾക്ക് വിസി നിർദ്ദേശം നൽകി.
വി.സി.യുടെ നിർദേശപ്രകാരം ഡീൻ ഓഫ് സ്റ്റുഡന്റ്സാണ് ഉത്തരവിറക്കിയത്. എസ്.എഫ്.ഐയുടെ അഭ്യർത്ഥന മാനിച്ചാണ് അക്കാദമിക് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ പറയുന്നു. ചില കോഴ്സുകളുടെ ഫൈനൽ പരീക്ഷകൾ നവംബർ 14ന് നടക്കാനിരിക്കെയാണ് വിചിത്രമായ ഉത്തരവ്.