തിരുവനന്തപുരം: കേരള സർവകലാശാല 2022 ഒക്ടോബർ 19, 20 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ഓൺലൈൻ പരീക്ഷ (2019 സ്കീം – റഗുലർ/സപ്ലിമെന്ററി, 2015 സ്കീം – സപ്ലിമെന്ററി/മേഴ്സി ചാൻസ്) 2022 ഒക്ടോബർ 28, 29 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 28ന് പരീക്ഷ രാവിലെ 9.30നും ഒക്ടോബർ 29ന് രാവിലെ 10.30 നും ആരംഭിക്കും.
കേരള സർവകലാശാല 2022 ഓഗസ്റ്റ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ 2022 നവംബർ 8 മുതൽ അതത് പരീക്ഷാ കേന്ദ്രത്തിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരള സർവകലാശാല നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (എപിജിഡിഇസി – നവംബർ 2022) പരീക്ഷ 2022 നവംബർ 7 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.