വിജയവാഡ: നടനും ജനസേവാ നേതാവുമായ പവൻ കല്യാണിനെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ. വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നീക്കം.
ഒരു പൊതുചടങ്ങിൽ പവൻ കല്യാൺ നടത്തിയ പരാമർശമാണ് വിവാദമായത്. ജീവനാംശമായി കോടിക്കണക്കിന് രൂപ നൽകി പുനർവിവാഹം ചെയ്തുവെന്ന് പവൻ കല്യാൺ പറഞ്ഞെന്നും ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വനിതാ കമ്മീഷൻ നോട്ടീസിൽ പറയുന്നു.
“ജീവനാംശമായി കോടിക്കണക്കിന് രൂപ നൽകിയാണ് ഞാൻ മൂന്ന് തവണ വിവാഹിതനായത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാക്കൾക്ക് പണമുണ്ടെങ്കിൽ അവർക്കും അത് ചെയ്യാൻ കഴിയും.” എന്നായിരുന്നു പവൻ കല്യാണിന്റെ പരാമർശം.