ചാംപ്യന്‍സ് ലീഗില്‍ ഏഴ് ഗോളിന്റെ ഭീമന് ജയവുമായി പിഎസ്ജി. ചാംപ്യന്‍സ് ലീഗില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫയ്ക്കെതിരേയാണ് പിഎസ്ജിയുടെ നേട്ടം. ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍, സോളര്‍ എന്നിവര്‍ ഓരോ ഗോളും നേടി. ഒരു ഗോള്‍ മക്കാബി താരത്തിന്റെ സെല്‍ഫായിരുന്നു.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ യുവന്റസിനെ 4-3ന് തകര്‍ത്ത് ബെന്‍ഫിക്കയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. യുവന്റസും മക്കാബി ഹൈഫയും പുറത്തായി. ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു. സിറ്റി നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.