വളരെ വിചിത്രമായ ഒരു കാര്യത്തിന് ഇന്ത്യാനയിലെ ഒരു അധ്യാപികയെ പറ്റി ഇപ്പോൾ അന്വേഷണം നടക്കുകയാണ്. സ്കൂളിലെ വിദ്യാർത്ഥികളും മറ്റ് ചില സ്റ്റാഫുകളും അടക്കം താൻ കൊല്ലാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഒരു പട്ടിക തയ്യാറാക്കിയിരിക്കുകയാണ് അധ്യാപിക.
ഒരു വിദ്യാർഥി വഴിയാണ് ഈ വിവരം പുറത്തറിയുന്നത്. ഈസ്റ്റ് ചിക്കാഗോയിലെ സെന്റ് സ്റ്റാനിസ്ലാസ് സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാർത്ഥി നേരെ കൗൺസിലറുടെ അടുത്ത് പോയി അധ്യാപകയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞതോടെയാണ് എല്ലാം ആരംഭിച്ചത്. ആത്മഹത്യ ചെയ്തതിനെക്കുറിച്ചും വിദ്യാർത്ഥികളെയും അധ്യാപകരെയും കൊല്ലുന്നതിനെക്കുറിച്ചും അധ്യാപിക സംസാരിക്കുന്നത് താൻ കേട്ടതായി കുട്ടി കൗൺസിലറോട് വെളിപ്പെടുത്തി.
25കാരിയായ ആഞ്ചെലിക്ക കരാസ്കില്ലൊ-ടോറസ് ആണ് അധ്യാപിക.’നീ ഞാൻ കൊല്ലുന്നവരുടെ ലിസ്റ്റിൽ ഏറ്റവും താഴെയാണ്’ എന്നാണ് കുട്ടിയോട് അദ്ധ്യാപിക പറഞ്ഞത് എന്ന് ഈസ്റ്റ് ചിക്കാഗോ പോലീസ് അറിയിച്ചു.