
കണ്ണൂർ: മഹാകവി കുമാരനാശന്റെ 99-ാമത് ചരമ വാർഷിക ദിനം കണ്ണൂർ ശ്രീനാരായണ കോളേജിൽ ആചാരിച്ചു. മലയാള വിഭാഗത്തിൽ നടന്ന ചടങ്ങിൽ വകുപ്പ് മേധാവി പ്രൊഫ. ഷനോജ് അധ്യക്ഷയിരുന്നു. ബോട്ടണി വകുപ്പ് മേധാവി ഡോ. പ്രശാന്ത് സംസാരിച്ചു. ബഹ്റൈൻ പ്രവാസിയായ പി.പി. സുരേഷ് മഹാകവി കുമാരനാശന്റെ 10 കൃതികളിൽ നിന്നുള്ള കവിതകൾ ആലപിച്ചു. ബി.എ. മലയാളം ഒന്ന്, രണ്ട്, മൂന്ന് വർഷ വിദ്യാർത്ഥികളും മറ്റ് ടീച്ചിംഗ് സ്റ്റാഫും പങ്കെടുത്തു. 8 വിദ്യാർത്ഥികൾ ആശാന്റെ കവിതകൾ ചൊല്ലി. വീണപൂവ്, നളിനി, ചിന്താവിഷ്ടയായ സീത, ചണ്ഡാല ഭിക്ഷുകി, പ്രരോദനം, പുഷ്പവാദി, ദുരവസ്ഥ, സങ്കീർത്തനം, കരുണ, ബാലരാമായണം തുടങ്ങിയ എല്ലാ കവിതകളും 100 വർഷം പിന്നിട്ടവയായിരുന്നു.
