കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും മുനിസിപ്പാലിറ്റിയുടെ പൊതു ശുചീകരണ ക്യാമ്പയിൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ തുടരുന്നു. രാജ്യത്തെ ശുചിത്വ നിലവാരം ഉയർത്താനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്തിലുടനീളം ശുചിത്വ ക്യാമ്പയിൻ നടത്തുന്നത്.
ശുചിത്വവും മാലിന്യ നിക്ഷേപവും സംബന്ധിച്ച് നഗരസഭയുടെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വഫ്രയിൽ ഫീൽഡ് ക്യാമ്പയിനുകൾ നടത്തിയതായി ഡിപ്പാർട്ട് മെന്റ് ഡയറക്ടർ നവാഫ് അൽ മുതൈരി പറഞ്ഞു.
9,500 ക്യുബിക് മീറ്റർ മാലിന്യമാണ് വഫ്രയിൽ നിന്ന് നീക്കം ചെയ്തത്. നീക്കം ചെയ്ത മാലിന്യങ്ങളെല്ലാം നഗരസഭയുടെ ലാൻഡ്ഫില്ലുകളിലേക്ക് മാറ്റി.