മനാമ: കഴിഞ്ഞ രണ്ട് മാസത്തിനിടെ 9,000 ത്തിലധികം തൊഴിലാളികളെ മനാമയിലെ തിരക്കേറിയ ഫ്ലാറ്റുകളിൽ നിന്ന് മാറ്റി പാർപ്പിച്ചു. കോവിഡ് -19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായിയാണ് തൊഴിലാളികളെ സർക്കാർ ഷെൽട്ടറുകളിലേക്കോ ബദൽ സ്ഥലങ്ങളിലേക്കോ മാറ്റിയത്. ആയിരക്കണക്കിന് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന മനാമയിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി മനാമയിൽ 1,050 താമസ സൗകര്യങ്ങൾ ഒരുക്കുമെന്ന് ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ പറഞ്ഞു.
301-305 മനാമയിലെ അഞ്ച് പ്രധാന ബ്ലോക്കുകളിലായി 69,000 പ്രവാസികൾ താമസിക്കുന്നു. ഇത് 30 ശതമാനമായി കുറച്ച് ഏകദേശം 21,000 പേരാക്കാനാണ് ശ്രമിക്കുന്നത്. 61 ദിവസത്തിനുള്ളിൽ 582 ഇടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. 532 കെട്ടിടങ്ങളിലേക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കുകയും 499 കേസുകളിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ കെട്ടിടങ്ങളിലെ ആകെ താമസക്കാരുടെ എണ്ണം 26,536 -ൽ നിന്ന് 17,329 ആയി കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ലംഘനങ്ങൾക്ക് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവ് തടവും ബിഡി 10,000 കവിയാത്ത പിഴയോ അല്ലെങ്കിൽ ഇവയിലേതെങ്കിലും ശിക്ഷയോ ലഭിക്കും. 500 പേർക്ക് താമസിക്കാൻ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികളെ അദാരി പാർക്കിലെ ഒരു പ്രത്യേക അഭയകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE