മനാമ: കോവിഡ് -19 വാക്സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അഞ്ച് ദിവസത്തിനുള്ളിൽ 700 സന്നദ്ധപ്രവർത്തകർ മുന്നോട്ട് വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 6,000 വോളന്റിയർ ഇതിനകം പരീക്ഷണത്തിൽ പങ്കാളികളായി. അതിന് ശേഷം 1,700 പേരെ കൂടി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഉൾപ്പെടിത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് 5 ദിവസത്തിനുള്ളിൽ 700 പേർ എത്തിയത്.
ആരോഗ്യ മന്ത്രാലയം പുതിയ സന്നദ്ധപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും “4 ഹ്യൂമാനിറ്റി” കാമ്പെയ്നിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ള 18 വയസ്സിന് മുകളിലുള്ളവർ, ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലെ നാലാം ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. വാക്സിൻ ട്രയൽസ് സെന്റർ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിരിക്കും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക