തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്ന് പേർ കൊവിഡ് ബാധിച്ചു മരിച്ചു . തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വിചാരണ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72) ചിറയിൽകീഴ് സ്വദേശി രമാദേവി (68) , പടനിലം സ്വദേശി കമലമ്മ (85) എന്നിവരാണ് തലസ്ഥാനത്ത് മരണപ്പെട്ടത്. എന്നാൽ കണ്ണൂരിൽ കെ. കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണൻ മരിച്ചു ഇവരുടെ ആദ്യ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കൊവിഡ്ലക്ഷണങ്ങൾ പ്രകടപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.വയനാട് വാളാട് സ്വദേശി ആലിയ (73) മരിച്ചത് കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ ചികിത്സയിലായിരുന്ന ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെബർബാ (48) ആലപ്പുഴയിൽ പത്തിയൂരിൽ സ്വദേശി സദാനന്ദൻ (63) എന്നിവരാണ് രോഗബാധയിൽ മരണപ്പെട്ടത്.
Trending
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു