
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച വിവിധ രാജ്യക്കാരായ ഏഴു പേര് അറസ്റ്റിലായി.
വ്യത്യസ്ത ഇടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ മൂന്നു പേര് സ്ത്രീകളാണ്. ഇവരില്‍നിന്ന് ഏതാണ്ട് 1,60,000 ദിനാര്‍ വിലവരുന്ന പത്തു കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അധികൃതരും കസ്റ്റംസ് അധികൃതരും ചേര്‍ന്ന് നടത്തിയ വ്യാപകമായ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.


