തിരുവന്തപുരം: തിരുവന്തപുരം പോത്തൻകോട് ബ്ലേഡ് മാഫിയ അറുപതുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതികളായ രണ്ടു പേർ കൂടി പിടിയിൽ. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ, അയിരൂപ്പാറ സ്വദേശി മനോജ് എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ശുക്കൂറിനെ പെരുമാതുറയിൽ നിന്നും മനോജിനെ ചെമ്പൂരിൽ നിന്നുമാണ് പിടികൂടിയത്. കൊലപാതകം ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ് മനോജ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പലിശ മുടങ്ങിയതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയി കെട്ടിത്തൂക്കി മർദ്ദിച്ചത്. ഷുക്കൂറാണ് പണം തിരികെ വാങ്ങാനായി സംഘത്തിന് കൊട്ടേഷൻ നൽകിയത്. ഇതിനായി ഷുക്കൂർ പതിനായിരം രൂപ ആദ്യം സംഘത്തിന് നൽകി.
മൂന്നു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.