കോഴിക്കോട്: അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവതി പിടിയില്‍. വെള്ളായൂര്‍ സ്വദേശി ഷംല അബ്ദുള്‍ കരീമാണ് കസ്റ്റംസിന്റെ പിടിയിലായത്. 1112 ഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍നിന്ന് സ്പൈസ് ജെറ്റിന്റെ എസ് ജി 42 വിമാനത്തിലാണ് ഷംല അബ്ദുള്‍കരീം എത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. ഇതില്‍നിന്ന് 973.880 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 60 ലക്ഷം രൂപ വിലവരും. കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി