ഏറെക്കാലമായി കാത്തിരിക്കുന്ന അതിവേഗ 5ജി സേവനങ്ങൾ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടെലികോം സഹമന്ത്രി ദേവു സിംഗ് ചൗഹാൻ.
ഏഷ്യ, ഓഷ്യാനിയ മേഖലകൾക്കായുള്ള ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ റീജിയണൽ സ്റ്റാൻഡേർഡൈസേഷൻ ഫോറത്തിന്റെ (ആർഎസ്എഫ്) ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ, ഈ വർഷം അവസാനത്തോടെ 5 ജി സേവനങ്ങൾക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും നിർമ്മിച്ചതുമായ 5 ജി ടെലികോം ഗിയറുകൾ വിന്യസിക്കുമെന്ന് ചൗഹാൻ പറഞ്ഞു.
“ഏകദേശം ഒരു മാസത്തിനുള്ളിൽ, 5 ജി മൊബൈൽ സേവനങ്ങൾ രാജ്യത്ത് ആരംഭിക്കും, ഇത് എല്ലാ മേഖലകളുടെയും വികസനത്തിൽ ഗുണപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. തദ്ദേശീയമായ 6 ജി സ്റ്റാക്കിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന 6ജി ടെക്നോളജി ഇന്നൊവേഷൻസ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്, “ചൗഹാൻ പറഞ്ഞു.