മനാമ: രാജ്യത്ത് 2020 ജൂൺ 24 ന് നടത്തിയ 8735 കോവിഡ് ടെസ്റ്റുകളിൽ 508 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 317 പേർ പ്രവാസി തൊഴിലാളികളാണ്. 189 പേർ സമ്പർക്കം മൂലവും 2 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. നിലവിൽ 5,525 പേർ കോവിഡ് മൂലം ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 5,487 പേരുടെ നില തൃപ്തികരമാണ്. 38 പേരുടെ നില ഗുരുതരമായി തുടരുന്നു.
നിലവിൽ 527 പേർ രോഗമുക്തരായിട്ടുണ്ട് . ആകെ രോഗമുക്തി നേടിയവർ 17,977 പേരായി ഉയർന്നു. ബഹറിനിൽ ഇതുവരെ ആകെ 68 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,02,763 കോവിഡ് പരിശോധനകളാണ് നിലവിൽ രാജ്യത്ത് നടത്തിയിട്ടുള്ളത്.