മനാമ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബഹ്റൈൻ പൗരന്മാരുടെ വേതനത്തിന്റെ 50 ശതമാനം സർക്കാർ വഹിക്കുന്നത് ഈ വർഷം അവസാനം വരെ നീട്ടി. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഒക്ടോബർ മുതൽ മൂന്നു മാസക്കാലത്തേക്കാണ് ഇത് ലഭിക്കുക. ഇതിന്റെ ഗുണഫലം 4000 സ്വകാര്യ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന 23,000 ബഹ്റൈനികൾക്ക് ലഭിക്കും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
കിന്റർഗാർട്ടനുകളിലും നഴ്സറികളിലുമുള്ള മൊത്തം 524 തൊഴിലാളികളുടെ ശമ്പളത്തിന്റെ 50 ശതമാനം ഒക്ടോബർ മുതൽ 3 മാസ കാലയളവിൽ നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. ലേബർ ഫണ്ട് (തംകീൻ) നൽകുന്ന വേതന സബ്സിഡി ഒക്ടോബർ മുതൽ 3 മാസം വരെ നീട്ടാനും 950 ടാക്സി ഡ്രൈവർമാർ, ബസുകൾ, പൊതുഗതാഗത ഡ്രൈവർമാർ, ഇൻഷ്വർ ചെയ്യാത്ത 829 ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവരെ പിന്തുണയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു.