
മനാമ: ബഹ്റൈനിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ചു ടൂറിസം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.
ടൂറിസം നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 1986ലെ നിയമം (15) അനുസരിച്ച് നിയമനടപടി സ്വീകരിക്കാനും ബാധകമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.


