മനാമ: തെക്കൻ ഗവർണറേറ്റിലെ ഒരു കമ്പനിയിൽ നിന്ന് അലുമിനിയം നിർമ്മിത വസ്തുക്കൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്തതായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ അറിയിച്ചു. ഏകദേശം 4,000 ദിനാർ മൂല്യമുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്.
അന്വേഷണത്തിൽ രണ്ടുപേർ ഈ വസ്തുക്കൾ മോഷ്ടിച്ചതായും സ്ക്രാപ്പ് ഷോപ്പുകളുടെ ഉടമകളായ മറ്റ് മൂന്ന് പേർ അവ വിൽക്കാൻ സഹായിച്ചതായും വ്യക്തമായി. കേസ് പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്യുന്നതിനുള്ള എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.