
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും ഗ്രൂപ്പിലെ രണ്ടാമത്തെ ആശുപത്രിയുമായ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ അവസാനം വരെ 5 ദിനാറിന് ഡോക്ടര്‍മാരുടെ പരിശോധന ലഭ്യമാകും.
സൂപ്പര്‍ കണ്‍സള്‍ട്ടന്റുമാരുമായും വിസിറ്റിംഗ് ഡോക്ടര്‍മാരുമായും പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
വൈവിധ്യമാര്‍ന്ന സ്പെഷ്യാലിറ്റികള്‍, ഉയര്‍ന്ന യോഗ്യതയുള്ള കണ്‍സള്‍ട്ടന്റുകള്‍, സ്പെഷ്യലിസ്റ്റുകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര ആരോഗ്യ കേന്ദ്രമാണ് ഈ ആശുപത്രി.
ഇ.എന്‍.ടി, ഇന്റേണല്‍ മെഡിസിന്, ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, ദന്തചികിത്സ, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന് തുടങ്ങി നിരവധി സ്പെഷ്യാലിറ്റികള്‍ ആശുപത്രിയിലുണ്ട്. ഇവയെല്ലാം ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകളോടെയാണ്നടത്തുന്നത്.
കൂടാതെ, ബാരിയാട്രിക് നടപടിക്രമങ്ങള്‍, ന്യൂറോ സര്‍ജറി, നട്ടെല്ല്, മറ്റ് നൂതന ശസ്ത്രക്രിയാ ചികിത്സകള്‍ തുടങ്ങി വിപുലമായ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്.
