ടോക്കിയോ: ജപ്പാനിൽ ഭൂചലനം. വടക്കുകിഴക്കൻ ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം സുനാമി ഭീഷണി ഇല്ലെന്നും വലിയ സ്വത്ത് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. ഏഴിന് മുകളിൽ തീവ്രത വന്നാൽ മാത്രം ഭയപ്പെട്ടാൽ മതിയെന്നാണ് റിപ്പോർട്ട്.
പുലർച്ചെ 2.46 ന് ആണ് ഭൂചലനം ഉണ്ടായത്. പസഫിക് മേഖലയിലെ ഔമോറി ഭൂവൽക്കത്തിൽ 56 കിലോമീറ്റർ താഴ്ചയിലാണ് നിലവിലെ ചലനം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജപ്പാനിലെ ഭൗഗോള പഠന കേന്ദ്രം അറിയിച്ചു.