മനാമ: 2020 ജൂലൈ 12 ന് നടത്തിയ 9,589 കോവിഡ് -19 പരിശോധനകളിൽ 471 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 274 പേർ പ്രവാസി തൊഴിലാളികളാണ്. 190 കേസുകൾ സമ്പർക്കത്തിലൂടെയും 7 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ്.
ബഹ്റൈനിൽ പുതുതായി 597 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 28,425 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 86 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,407 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,360 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 47 പേർ ഗുരുതരാവസ്ഥയിലാണ്.
രാജ്യത്തെ ആകെ മരണം 109 ആണ്. നിലവിൽ 6,66,248 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.