മനാമ: ബഹ്റൈനിൽ ഒക്ടോബർ 5 ന് നടത്തിയ 10540 കോവിഡ് -19 പരിശോധനകളിൽ 454 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 127 പേർ പ്രവാസി തൊഴിലാളികളാണ്. 324 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതാണ്. പുതുതായി 458 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോഗമുക്തി 67,933 ആയി ഉയർന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 4922 പേർ ചികിത്സയിലുണ്ട്. ഇവരിൽ 61 പേരുടെ നില ഗുരുതരമായി തുടരുന്നു. 4861 പേരുടെ നില തൃപ്തികരമാണ്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 261 ആണ്. രാജ്യത്ത് ഇതുവരെ 14,88,703 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.