മനാമ: 2020 ജൂലൈ 6 ന് നടത്തിയ 9,945 കോവിഡ് -19 പരിശോധനകളിൽ 454 പുതിയ കേസുകൾ കണ്ടെത്തി. ഇവരിൽ 273 പേർ പ്രവാസി തൊഴിലാളികളാണ്. 179 പുതിയ കേസുകൾ സമ്പർക്കം മൂലവും 2 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ്. കോവിഡ് 19 ൽ നിന്ന് 529 പേർ രോഗമുക്തി നേടി. മൊത്തം രോഗമുക്തി കേസുകൾ 25,178 ആയി വർദ്ധിച്ചു.
നിലവിൽ 54 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 4,545 കേസുകളിൽ 4,491 കേസുകൾ തൃപ്തികരമാണ്. നിലവിൽ 6,12,096 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.