
കാസർഗോഡ്: പള്ളിക്കരയിൽ 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. ബേക്കൽ പൊലീസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുന്നത് പിടികൂടിയത്. രാത്രി 8 മണിയോടെയാണ് സംഭവം. പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.
റോഡരികിൽ സംശയകരമായ നിലയിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് പൊലീസ് അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാൽ പൊലീസ് സംഘത്തെ കണ്ടതോടെ പെട്ടന്ന് ഓട്ടോറിക്ഷയെടുത്ത് ഓടിച്ചു കൊണ്ടുപോകാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇങ്ങനെയാണ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
